Tuesday 10 May 2011

വൈകിട്ട് എന്താ പരുപാടി ?



ഇന്നലെ വൈകുന്നേരം വായും നോക്കി വെറുതെ ഇരിക്കുന്ന സമയത്ത് ടോണി കുട്ടന്‍ ചോദിച്ചു " വൈകിട്ട് എന്താ പരുപാടി ?"
അന്തം വിട്ടു നോക്കി ഇരിക്കുന്ന എന്നോട് അവന്റെ അടുത്ത ചോദ്യം - ചുമ്മാ തലസ്ഥാനം വരെ ഒന്ന് പോയാലോ ?
വീട്ടില്‍ പോയിട്ട് മല മറിക്കാന്‍ ഒന്നും ഇല്ലാത്ത ഈ അവസ്ഥയില്‍ ഞാന്‍ പറയുന്ന ഉത്തരം ഊഹിക്കാമല്ലോ .... " പിന്നെന്താ പോയേക്കാം..."
പിന്നെ ഒന്ന് കൂടി ആലോചിച്ചു " അയ്യോ ഇന്ന് ഞാന്‍ ബൈക്കില്‍ ആണല്ലോ മല മറിക്കാന്‍ ഓഫീസിലേക്ക് വന്നത് ....
പിന്നെ വീട്ടിലേക്കു വച്ച് പിടിച്ചു.... വീട്ടില്‍ എത്തി ബൈക്ക് സ്റ്റാന്റ് ഇട്ടിട്ടു അമ്മയോട് പറഞ്ഞു.... " അമ്മെ ഞാന്‍ ഇറങ്ങുവാ കേട്ടോ"
ചെടിക്ക് വെള്ളം ഒഴിച്ച് കൊണ്ട് ഇരുന്ന അമ്മ എന്നെ അടിമുടി ഒന്ന് നോക്കി...എന്നിട്ട് ഒരു ചോദ്യം...." ഇത് പറയാനാണോ നീ ഇത് വരെ വന്നെ ? "
ഒന്നും മിണ്ടീല...എന്തിനാ വെറുതെ തെറി കേള്‍ക്കുന്നേ...അന്തസായി നല്ല ഒരു ചിരി പാസ്സാക്കി ഞാന്‍ കാറും എടുത്തു ഇറങ്ങി...പെട്രോളിന്റെ സൂചി നിലവാരം താഴോട്ടാണ്...
അങ്ങനെ ഏകദേശം 6.45 നു ഞാന്‍ വീണ്ടും പാര്‍ക്കില്‍ എത്തി. ടോണി വീട്ടിലേക്കു പൊയ്. പിന്നെ നേരെ കുലതൂരിലേക്ക്. ( കഴക്കൂട്ടതിനു അടുത്തുള്ള ഒരു പ്രദേശം)

അവിടെ ചെന്നപ്പോ ഒരു കിലോ പഴവും കഴിച്ചു കൊണ്ട് അരുണ്‍ (അപ്ര) ഇരിപ്പുണ്ട്...തൊട്ടപ്പുറത്തെ മുറിയില്‍ ടോണി ആരോടോ പഞ്ചാര അടിച്ചു ഇരിക്കുന്നു. ഞാന്‍ ടോണിയോടു ചോദിച്ചു..." പോകാം ?"

ടോണി കൈ കാല്‍ തല ഒക്കെ കാണിച്ചു എന്നെ ഓട്ടിച്ചു. ശെടാ ഇതെന്തു പാട് എന്ന് പറഞ്ഞു ഞാന്‍ ചെന്ന് അരുണിന്റെ അധ്വാനത്തിന് കമ്പനി കൊടുത്തു. കുറച്ചു കഴിഞ്ഞു ഹരി യും എത്തി.
അങ്ങനെ നമ്മള്‍ തലസ്ഥാനം ലക്ഷ്യമാക്കി മുന്നോട്ടു....

ആദ്യം പോയത് ടോണിക്ക് ഒരു മൊബൈല്‍ എടുക്കാന്‍ തകരപരമ്പ് റോഡിലെ "സെല്ലുലാര്‍ വേള്‍ഡ്" ലേക്ക് പൊയ്. അവിടെ കണ്ട പെന്‍ കൊടികളെ വായി നോക്കി നില്‍ക്കുന്ന സമയം ടോണി ഒരു

തീരുമാനം എടുത്തു. "എനിക്ക് മൊബൈല്‍ വേണ്ട". തെറി വിളിക്കണോ തല്ലണോ എന്നാ ഞാന്‍ ആദ്യം ആലോചിച്ചേ. പിന്നെ അവന്റെ ശരീരം ആലോചിച്ചപ്പോ തല്ലാന്‍ ഓങ്ങിയ കൈ പുറത്തു തട്ടി
അഭിനന്ദിച്ചു. " കൊള്ളാം മോനെ...കാശിന്റെ വില നിനക്ക് അറിയാം..."
ഇനി എന്ത് ചെയ്യും ? പയ്യന്മാരുടെ ദേവലോകം ആയ ബിഗ്‌ ബസാര്‍ ടാര്‍ജെറ്റ്‌ പോയിന്റ്‌ ആയി ഉറപ്പിച്ചു. ബിഗ്‌ ബസാര്‍ നു ഉള്ളില്‍ കേറി ആലോചന ആയി.. എന്ത് വാങ്ങും...രണ്ടു മൂന്നു നിലകള്‍ കേറി ഇറങ്ങി... കുറെ പഴഞ്ചന്‍ തുണികളും ചെരിപ്പുകളും. ഒഹ് ബോറയല്ലോ ...

താഴത്തെ നിലയിലേക്ക് വീണ്ടും നടന്നു....കണ്ണിനു പൊന്‍കണി ആയി മാങ്ങകളുടെ സംസ്ഥാന സമ്മേളനം...എന്നാല്‍ അത് വാങ്ങാം...

ഈ സമയത്തെല്ലാം അരുണ്‍ ടെന്‍ഷന്‍ അടിച്ചു നിക്കുവയിരുന്നു.. അവന്‍ ചെയ്ത എന്തോ വര്‍ക്ക്‌ (സോഫ്റ്റ്‌വെയര്‍ വര്‍ക്ക്‌) പൊട്ടി അത്രേ....പാവം നല്ല പയ്യനാ :)
ഈ സമയം ഒരു പത്തു കവര്‍ എടുത്തു കൊണ്ട് ഹരി പ്രത്യക്ഷപെട്ടു. ആദ്യം കിലോ 39.90 രൂപ വിലയുള്ള മാങ്ങ നോക്കി. കൊള്ളാം എല്ലാം നല്ല ലുക്ക്‌. ഞാന്‍ അത് ഒരു 3 കിലോ എടുത്തു.
ടോണി ആ സമയം പറഞ്ഞു " ഞാനും വാങ്ങാം ഒരു അര കിലോ. അങ്ങനെ ടോണി അളിയനും വാങ്ങി അര കിലോ. പിന്നെ കൊട്ടുര്‍കോണം മാങ്ങാ കണ്ടു. കിലോ 80 രൂപ.അത് ഞാന്‍ വേണോ വേണോ എന്ന് നോക്കി നില്‍ക്കുന്ന സമയം ടോണി പറഞ്ഞു..." നീ ആദ്യം വാങ്ങിയതില്‍ നിന്ന് 2 എണ്ണം മാറ്റി, കൊട്ടുര്‍കോണം എടുത്തു ഇടളിയ" ഞാന്‍ പറഞ്ഞു " ശേ മോശം..."
എന്നിട്ട് ഒരു 3 മാങ്ങ മാറ്റി അതിലേക്കു ഞാന്‍ കൊട്ടുരകോണം മാങ്ങാ എടുത്തു ഇട്ടു. പിന്നെ നേരെ ബില്ലിംഗ് കൌണ്ടര്‍ ലേക്ക് .... " പാവം എല്ലാത്തിനേം പറ്റിച്ചു എന്നാ അഹങ്കാരത്തോടെ കൌണ്ടര്‍ ഇല്‍ എത്തി ചിരിച്ചു ചിരിച്ചു നിന്നു. നല്ല ട്രെയിനിംഗ് കിട്ടിയ ബില്ലടിക്കുന്ന പയ്യന്‍ കവര്‍ സസ്സൂക്ഷ്മം നോക്കി. അവന്‍ അന്തസായി മാങ്ങ രണ്ടും രണ്ടു കവറില്‍ ആക്കി. ഒന്നും അറിയാത്ത ഭാവത്തില്‍ ബില്‍ കമ്പ്ലീറ്റ്‌ സെറ്റില്‍ ചെയ്തു. ഇനി എങ്ങോട്ട് ? ഹരി പറഞ്ഞു സിനിമയ്ക്കു പോകാം ? ടോണി പറഞ്ഞു തുണി എടുക്കണം ... അരുണ്‍ പറഞ്ഞു " എനിക്ക് ഓഫീസില്‍ പോണം"
ആജന ബാഹു ആയ ടോണി അളിയന്‍ പറഞ്ഞ പോലെ ഞാന്‍ വണ്ടി വിട്ടു, Dressland ഇല്‍ കേറി കുറെ കാശ് പൊട്ടിച്ചു. വീണ്ടും നേരത്തെ ചോദിച്ച ചോദ്യം ..... ഇനി എങ്ങോട്ടാ ? watch ന്റെ ഡയല്‍ നോക്കി മണി : 9.45 . വിശപ്പിന്റെ വിളി വന്നു തുടങ്ങി.... നേരെ കിഴക്കേ കോട്ടയിലേക്ക്...കാറിന്റെ ഉള്ളില്‍ ഒരു വന്‍ സംവാദം നടക്കുവാ.." ബുഹാരി യില്‍ പോണോ ? പാരട്യെസില്‍   പോണോ ?
വീണ്ടും എന്നെ പേടിപ്പിക്കാന്‍ ആ രൂപം മനസ്സില്‍ കുടിയേറി. വണ്ടി ഒതുക്കി ഇട്ടു പാരട്യെസില്‍ കേറി. ഒരു മധ്യ വയസായ മാമന്‍ വന്നു ചോദിച്ചു " എന്താ വേണ്ടേ ?"

ആ ചോദ്യം ഇഷ്ടപെടാത്ത രീതിയില്‍ ടോണി തിരിച്ചു പറഞ്ഞു " എന്തുണ്ട് ? "

"പുട്ട്, പത്തിരി, ചപ്പാത്തി, അപ്പം"മറുപടി ശട ശടെ വന്നു.. ഞാന്‍ ഹരിയും ചപ്പാത്തിയും മട്ടണ്‍ റോസ്റ്റും പിന്നെ ഒരു 5 ചായയും ( 2 ചായ എനിക്ക് തന്നെ )
ടോണി കുട്ടന്‍ പുട്ടും ചിക്കന്‍ ചാപ്സും
വയ്റെര്‍ മാമന്‍ അരുണിന്റെ സുന്ദര മുഖത്തേക്ക് .... അരുണ്‍ പറഞ്ഞു " ഞാന്‍ വെജിറ്റെര്യന്‍ ആണ് ..... പത്തിരിയും ചിക്കന്‍ ഗ്രെവിയും മതി "
അന്തം വിട്ടു മാമന്‍ ആവശ്യപെട്ടതെല്ലാം ശടപാടെ ശടപെടെ എന്ന് കൊണ്ട് വന്നു നിരത്തി....
മഹാഭാരത യുദ്ധ കാണ്ഡം "5 ആം ദിവസം" അവിടെ അരങ്ങേറി.... അവസാനം നീട്ടി പിടിച്ച വാറോല പോലെ ഒരു ബില്‍ കൊണ്ട് വന്നു വയ്റെര്‍ മാമന്‍ ടോണി യുടെ കയ്യില്‍ കൊടുത്തു...
ബിരിയാണിയുടെ മുകളില്‍ മുട്ട തള്ളി ഇരിക്കുന്ന പോലെ ടോണിയുടെ കണ്ണ് പുറത്തേക്കു തള്ളി ഇരിക്കുന്നത് ആരും കണ്ടില്ല എന്ന് നടിച്ചു...
അതെല്ലാം കഴിഞ്ഞു ഏകദേശം 10.45 മണി ആയപ്പോ തൊട്ടപ്പുറത്തെ മുറുക്കാന്‍ കടയില്‍ കേറി ഒരു നാരങ്ങ സോഡയും തട്ടി എല്ലാരും വണ്ടിയില്‍ കേറി മടക്ക യാത്ര തുടങ്ങി.
എല്ലാ പേരെയും എടുത്ത ഇടതു തന്നെ കളഞ്ഞിട്ടു, ഞാന്‍ എന്റെ കുടിലിലേക്ക് യാത്രയായി...

അപ്പോളും വണ്ടിയില്‍ ഉറുമി സിനിമയിലെ പാട്ട് മൂളുനുണ്ടായിരുന്നു......... " ആരോ നീ ആരോ "


ശുഭം

1 comment:

  1. വിനു നന്നായിട്ടുണ്ട് ...

    ഒരു കാര്യം വിട്ടു പോയി ... നമ്മുടെ നാരങ്ങ മിട്ടായി

    ReplyDelete