Thursday 8 March 2012

എന്‍റെ പെണ്ണുകാണല്‍

JUNE 26, 2011

ഞാന്‍ ആദ്യമായി  പെണ്ണ് കാണാന്‍ പോയി.

പോയ വേഷം : ബ്ലാക്ക്‌ പാന്റ് + ബ്ലൂ ഷര്‍ട്ട്‌
പോയ ആള്‍ക്കാര്‍ : ഞാന്‍ , ചേട്ടന്‍ , അച്ഛന്‍ , മാമന്‍ , വലിയച്ചന്‍
... അങ്ങനെ ഒരു പട 
ഏകദേശം 9 .30  ക്ക് ഇറങ്ങി അമ്പലത്തറയില്‍ പത്തരക്ക് എത്തി....
വളരെ നല്ല ആള്‍ക്കാര്‍ ..... നല്ല അന്തരീക്ഷം......


 ഒരു ലോഡ് ആള്‍ക്കാര്‍ ... കണ്ണ് മഞ്ഞളിച്ചു പൊയ്.
ആകെ ഒരു ചളിപ്പ്‌.  കുറെ കണ്ണുകള്‍ എന്റെ നേരെ മാത്രം... 


ടീപോയില്‍ ഇരുന്ന കുറെ പലഹാരങ്ങള്‍ എന്നെ നോക്കി ചിരിച്ചു...
മനസ് മനസിനോട് പറഞ്ഞു " കണ്ട്രോള്‍"


പെണ്ണിന്റെ  അച്ഛന്‍ വന്ന പാടെ ഓരോ ഓരോ ആള്‍ക്കാരെ പരിചയ പെടുത്തി തുടങ്ങി... വലിയച്ചന്‍, കൊച്ചച്ചന്‍, മാമന്‍, മാമന്റെ അളിയന്‍, മച്ചമ്പി, ചിറ്റപ്പന്‍ , മാമന്റെ മോന്‍ , അങ്ങനെ എങ്ങിനെ ഒക്കയോ പോണു ആ നീണ്ട നിര.
നാടകത്തിനു കര്‍ട്ടന്‍ വീഴുന്നത് പോലെ കുറച്ചു കഴിഞ്ഞപ്പോ
കേളികൊട്ടോടെ പരിചയപെടുത്തല്‍ അങ്കം അവസാനിച്ചു ...

 സമാധാനം ആയി എന്ന് ചിന്തിച്ചു ഇരിക്കെ എന്റെ അച്ഛന്റെ വക  അടുത്ത കര്‍ട്ടന്‍ പൊങ്ങി 
"ഇത് പയ്യന്റെ മാമന്‍ , ഇത് പയ്യന്റെ വലിയച്ചന്‍, ഇത് പയ്യന്റെ ചേട്ടന്‍ , ഇത് പയ്യന്റെ കൊച്ചച്ചന്‍ ..." ( ദൈവമേ ഇവരെല്ലാം എനിക്ക് മാത്രം ഉള്ളത്  ആണോ ?? ) 

അങ്ങനെ പെണ്‍കുട്ടി വന്നു .. കൈ നിറയെ കാപ്പി ഗ്ലാസ്സുകളും ആയി
 

പെണ്‍കുട്ടിയുടെ മുഖത്ത് നോക്കാന്‍ ആകെ ഒരു ശങ്ക... കാരണം ആ സമയത്ത് എല്ലാ പേരുടെയും കണ്ണ് എന്റെ നേര്‍ക്കായിരുന്നു...
പിന്നെ ഓട്ടകണ്ണിട്ടു നോക്കി അഡ്ജസ്റ്റ് ചെയ്തു... നല്ല കുട്ടി.... 

എനിക്ക് വളരെ ഇഷ്ടപ്പെട്ടു... മറു പക്ഷത്തു നിന്നുള്ള മറുപടിയെ മാത്രമേ പേടി ഉണ്ടായിരുന്നുള്ളു ... കയ്യാല പുറത്തെ തേങ്ങ പോലെ അത് എങ്ങോട്ട് വീഴും എന്ന് ഒരു ശങ്ക
കുട്ടിയോട് വല്ലതും സംസാരിക്കണം എങ്കില്‍ ആകാം എന്ന്  പെണ്ണിന്റെ മാമന്‍ പറഞ്ഞപ്പോ പെട്ടെന്ന് " ഡാര്‍ലിംഗ് ഡാര്‍ലിംഗ്" സിനിമയിലെ രംഗം ആണ് ഓടി വന്നത് .
" എനിക്ക് സംസാരിക്കണം എനിക്ക് സംസാരിക്കണം"  എന്ന് പറഞ്ഞു ഓടാന്‍ മനസ് പറഞ്ഞു. പക്ഷെ സ്വന്തം വില കളയണ്ട എന്ന് കരുതി " ഓ വേണ്ടായിരുന്നു " എന്നാ മട്ടില്‍ എഴുന്നേറ്റു മെല്ലെ മെല്ലെ മാമന്റെ പിന്നാലെ പോയി.

തൊഴുത്തില്‍ കേറാന്‍ വിസമതിച്ചു നിക്കുന്ന പൈകിടാവിനെ പോലെ - പോണോ പോണ്ടേ എന്നാ ഭാവത്തോടെ പിന്നാലെ പെണ്‍കുട്ടിയും .. 


ഞാന്‍ നല്ല അന്തസായി കസേര വലിച്ചു ഇട്ടു ഇരിപ്പ് ഉറപ്പിച്ചു. താന്‍ ഇരുന്നാല്‍ കസേരക്ക് വേദനിക്കുമോ എന്നാ ഒരു പേടി മനസ്സില്‍ ഉള്ളത് പോലെ അവള്‍ മറു പക്ഷത്തും .....


"എനിക്ക് ചോദിക്കാന്‍ പ്രിത്യേകിച്ചു ഒന്നും ഇല്ല.. ഇത് എന്റെ ആദ്യത്തെ പെണ്ണ് കാണല്‍ ആണ് "- ഞാന്‍ നമ്പര്‍ ഇട്ടു തുടങ്ങി :) ( ഈ കള്ളം ഞാന്‍ തിരുത്തി പറഞ്ഞു.... പിന്നെ ഒരിക്കല്‍ )


ഏതു കോളേജിലാ MSc ചെയ്തെ ?
യൂണിവേഴ്സിററി  കോളേജ് - ഒന്നാം ഉത്തരം കിട്ടി...... (പാസ്‌) 

ഏതു ബി എഡ് സെന്റര്‍ ? 

കുമാരപുരം..... അതിനും കിട്ടി ഉത്തരം...
(ഡബിള്‍ പാസ്‌) 

ഇങ്ങേരു എന്നെയും കൊണ്ടേ പോകതോള്ളോ  - എന്ന ഒരു ചോദ്യം തിരികെ ചോദിക്കുന്നതിനു മുന്നേ സ്കൂട്ട് ആകാം എന്ന് കരുതി അപ്പൊ ശെരി കാണാം എന്ന് പറഞ്ഞു എഴുനേറ്റു.... 
കത്തിച്ചു വച്ച റോക്കറ്റു പോലെ ചിരിച്ചു കൊണ്ട് അവള്‍ അകത്തേക്ക്  അവള്‍ ഒരു പോക്ക് പൊയ് :)

എന്റെ പഴയ സീറ്റില്‍ ഞാന്‍ വീണ്ടും പൊയ് പ്രതിഷ്ഠ ഉറപ്പിച്ചു. പിന്നെയും കുറെ നേരം വീണ്ടും ബടായി കര്‍ട്ടനുകള്‍ പൊങ്ങുകയും താരുകയും ചെയ്തു കൊണ്ടേ ഇരുന്നു .... ...  
അവിടെ നിന്ന് യാത്ര പറഞ്ഞു ഇറങ്ങിയപ്പോ ഒന്ന് ഒളി കണ്ണ് ഇട്ടു ഞാന്‍ അവളെ നോക്കി.....

യാത്ര പറഞ്ഞു പോയ വഴി തന്നെ മാമന്‍ പറഞ്ഞു വണ്ടി നിര്‍ത്താന്‍ ... മാമന്‍ എന്നോട് രഹസ്യമായി ചോദിച്ചു - " നിനക്ക് പെണ്ണിനെ ഇഷ്ടം ആയോ ? "
മനസ്സില്‍ പറയാന്‍ തോനിയത് മറ്റൊന്നാ... " മാമാ തിരിച്ചു പൊയ്  പെണ്ണിനേം  വിളിച്ചു കൊണ്ട് വീട്ടില്‍ പോയാലോ ? " എന്നാണ്
പിന്നെ ഒരു നിസംഗ ഭാവത്തില്‍ പറഞ്ഞു " ഇഷ്ടം ആയി :)" 


( ദൈവമേ..മനസ്സില്‍ ഉള്ളത് മുഖത്ത് വരുത്തല്ലേ....) സ്വഗതം 
 
അവിടെ വച്ച് തന്നെ അവിടെ ഒരു കൂട്ട സംഭാഷണം നടന്നു :)
വീട്ടില്‍ എത്തിയ പാടെ എല്ലരു പറഞ്ഞു - നല്ല കുടുംബം , നല്ല കുട്ടി...  


ഉറപ്പിക്കാം :) :) 


ഇതാണ് പെണ്ണ് കാണല്‍ കഥ  അഥവാ വൃന്ദയെ കണ്ട കഥ :)
 

ഈ പെണ്ണ് കാണല്‍ തന്നെ താലി കെട്ടില്‍ കലാശിച്ചു - 30 നവംബര്‍ 2011 ല്‍ 

1 comment:

  1. അളിയാ.... നല്ലോണം കള്ളം പറയാന്‍ പഠിച്ചല്ലോ... നന്നായി... ജീവിക്കാന്‍ വേണ്ടി അല്പസ്വല്പം കള്ളങ്ങളൊക്കെ പറയുന്നത് നല്ലതാണ്... ജീവിതം ഒന്നല്ലേ ഉള്ളു...

    പിന്നെ ഒരു സംശയം... നിന്നെ നോക്കി ചിരിച്ച പലഹാരങ്ങളുടെ പിന്നത്തെ അവസ്ഥയെക്കുറിച്ച് ഒന്നും പറയുന്നില്ലല്ലോ നീ... അവയെ നീ പിച്ചി ചീന്തിയില്ലേ...???

    മറ്റൊരു സംശയം... നീ ആകെക്കൂടെ രണ്ടു ചോദ്യമേ ചോദിച്ചുള്ളൂ അവളോട്‌... സത്യം പറ മോനെ.. ഹോട്ടലാണെന്ന് കരുതി നീ ബാര്‍ബര്‍ ഷോപ്പില്‍ കയറിയ കഥയൊന്നും പറഞ്ഞില്ലേ അളിയാ....???

    ReplyDelete