Tuesday 20 November 2012

.... വയനാടന്‍ യാത്ര ....

....  വയനാടന്‍ യാത്ര  ....

ദൈവമേ ...എന്റെ ഒരു നിലവിളിയോടെ ആ പ്രഭാതം പൊട്ടി പൊട്ടി വിടര്‍ന്നു

ഇന്നാണല്ലോ വയനാട് പോകാന്‍ ഉള്ളത്... ഒരു വക എടുത്തു വച്ചിട്ടില്ല ... ഡ്രസ്സ്‌ ഒരെണ്ണം പോലും തേച്ചത് ഇല്ല ..
നൂറായിരം പ്രശ്നങ്ങളുമായി ആ പ്രഭാതം വിടര്‍ന്നു ...
രാത്രി 8.40 നു ആണ് ട്രെയിന്‍ .. ഇനി എപ്പോ ഇതൊക്കെ ചെയ്തു കുളിച്ചു കുട്ടപ്പന്‍ ആയി ഓഫീസില്‍ എത്തും ?
രാവിലെ 8.50 നു മീറ്റിംഗ് അറ്റന്‍ഡ് ചെയ്തില്ലെങ്ങില്‍ പിന്നെ ഇനി അങ്ങോട്ട്‌ ചെല്ലേണ്ടി വരില്ല..

""എല്ലാം തേച്ചു വച്ച് പായ്ക്ക് ചെയ്തിട്ട് അവള്‍ സ്കൂളില്‍ പോക്കോളം"" -- ഇന്നലെ അവള്‍ പറഞ്ഞതാ ...

അവളെ നോക്കി കണ്ണ് ഉരുട്ടി , "എല്ലാം ഞാന്‍ നോക്കി കോളാം - നീ പൊക്കോ"  എന്ന് പറഞ്ഞ ഞാന്‍ ഇപ്പൊ ശശി ആയി

പോട്ടെ... പോയ ബുദ്ധി ആന പിടിച്ചാലും തിരികെ കിട്ടില്ലല്ലോ.

വരുന്നത് പോലെ വരട്ടെ എന്ന് കരുതി എല്ലാം അവിടെ തന്നെ ഇട്ടു ഓഫീസിലേക്ക് ഇറങ്ങി ...
കാറിനു പതിവില്ലാത്ത ഒരു  പ്രതിഷേധം  ... ഒരു ചുമയും വിറയലും ... ദൈവമേ പണി പാലും വെള്ളത്തില്‍ കിട്ടിയോ എന്ന്  ഒരു നിമിഷം ശങ്കിച്ചു ..

എങ്ങനെ ഒക്കെയോ മുക്കിയും മൂളിയും എന്നെ ഓഫീസില്‍ എത്തിച്ചു  എന്റെ പ്രിയ ശകടം - എന്റെ മാരുതി കാര്‍ ..

ഭാഗ്യം മീറ്റിംഗ് തുടങ്ങിയിട്ടില്ല ... 123 മോട്യുളില്‍ നിന്ന് ജാഥയായി ആള്‍ക്കാര്‍ വരുന്നേ ഉള്ളു. കയ്യില്‍ കിട്ടിയ ബുക്കും ഒരു പേനയും ആയി ഞാനും പിന്നാലെ കൂടി... ((ലാല്‍ സലാം ലാല്‍ സലാം ലാല്‍ സലാം സഖാക്കളേ ))
ചെന്ന പാടെ ഓരോരുത്തരും അവരവര്‍ക്ക് അനുവദിച്ചിട്ടുള്ള സ്ഥലങ്ങളില്‍ ചെന്ന് നിന്ന് പരസ്പ്പരം നോക്കി വെളുക്കെ ചിരി തുടങ്ങി...

" ലേറ്റ് അസ്‌ സ്റ്റാര്‍ട്ട്‌ മാഗി "

 ഓരോരുത്തരായി എന്തൊക്കെയോ അന്തം വിട്ടു അടിച്ചു വിടുന്നുണ്ട് ...ഇത് കണ്ടപ്പോ എലെക്ഷന്‍ പ്രചരണം ആണ് ഓര്മ വന്നത്.. " സ്വന്തമായി ഇവിടെ ഒരു വിമാന താവളം, എല്ലാ പഞ്ചായത്തിലും ഓരോ റെയില്‍വേ സ്റ്റേഷന്‍, എല്ലാ പാര്‍ട്ടി അനുഭാവികള്‍ക്കും സര്‍ക്കാര്‍ ജോലി .....ഹ ഹ ഹ ഹ .""

കുറ്റം പറയരുതല്ലോ ...എനിക്ക് ഒന്നും പിടി കിട്ടിയില്ല.....മറ്റുള്ളവരുടെ അവസ്ഥയും ഏകദേശം എന്നെ പോലെ തന്നെ ....അത് ആരും അറിയേണ്ട എന്ന് കരുതി എല്ലാത്തിനും ഏതിനും ഒരു " യ യ യ "...

എന്തൊക്കെയോ പറഞ്ഞു ഒപ്പിച്ചു ഞാനും എന്റെ സീറ്റില്‍ വന്നു ഇരിപ്പായി...പണി, സൊറ , ഭക്ഷണം , മയക്കം, കറക്കം എന്നീ അവസ്ഥകള്‍ക്ക് ശേഷം,  കുറച്ചു നേരത്തെ തന്നെ  ഓഫീസില്‍ നിന്ന് ഇറങ്ങി..

അതിനിടെ മാരുതിയെ അഡ്മിറ്റ്‌ ചെയ്തു... അത് എടുത്തു വേണം ഇനി വീട്ടില്‍ എത്താന്‍..എല്ലാം ശെരി ആക്കി വീട്ടില്‍ എത്തിയപ്പോ മണി 7.40.

പ്രിയ പത്നി ഭാര്യ കൊണ്ട് പോകാന്‍ ഉള്ള എല്ലാ ഭാന്ണ്ട കെട്ടുകളും റെഡി ആക്കി ഒരുക്കി എടുത്തു വച്ചിരിക്കുന്നു ....നന്ദി ഭാര്യെ നന്ദി :)

കുറേ നേരത്തെ ചുറ്റലിനും അലച്ചലിനും ശേഷം ഒടുവില്‍ ഏകദേശം 8.45 ആയപ്പോ റെയില്‍വേ സ്റ്റേഷനില്‍ എത്തി ....ദൈവമേ ഇതു പ്ലാറ്റ് ഫോമില്‍ ആണോ എന്തോ നമ്മള്‍ പോകേണ്ട തീവണ്ടി റസ്റ്റ്‌ ചെയ്യുന്നത് ? രാഹുലിനെ വിളിച്ചു ചോദിക്കാം...

" അളിയ ഇതു പ്ലാറ്റ് ഫോമില്‍ ആ ഡാ ട്രെയിന്‍ ? "

" എന്തുവാടായ് ഇത് എത്ര നേരം ആയി...2 ആം പ്ലാറ്റ് ഫോമില്‍ ആ പെട്ടെന്ന് വാ " - ഉത്തരവും കിട്ടി

എത്താന്‍ ശെരിക്കും താമസിച്ചു ..എല്ലാരും ഇന്ന് എന്റെ മണ്ടയില്‍ തന്നെ ....കുറെ തെറിയും പ്രതീക്ഷിച്ചു ഞാന്‍ അവിടെ എത്തിയപ്പോ ഒക്കത്ത് കൊച്ചിനെ വച്ച് നില്‍ക്കുന്ന പോലെ, ബാഗും
പിടിച്ചു രാഹുല്‍ മാത്രം അവിടെ നില്‍പ്പുണ്ട് ....
അപ്പോളേക്കും അനൂപ്‌  ഒഴികെ എല്ലാപേരും എത്തി ചേര്‍ന്നു ... അനൂപ്‌ വര്‍ക്കല യില്‍ നിന്നാണ് കേറുന്നത് .... ട്രെയിന്‍ അതിന്റെ നിലവിളി ശബ്ദം ഉയര്‍ത്തി യാത്ര തുടങ്ങി :)

എല്ലാപേരും അടുത്ത് അടുത്ത് തന്നെ ഇരിപ്പ് പിടിച്ചു ........ 8 ആണുങ്ങള്‍ ഒത്തു ചേര്‍ന്നാല്‍ എന്തൊക്കെ വിഷയം ഉണ്ടാകുമോ അതിനെ ഒക്കെ പറ്റി വാ തോരാതെ ഓരോരുത്തരും പ്രസംഗം തുടങ്ങി...





ഈ സമയം അത്രയും നമ്മുടെ ടോണി കുട്ടന്‍ മൊബൈല്‍ ഫോണില്‍ ബസ്‌ ഓടിച്ചു കളിക്കുക ആയിരുന്നു ....പക്ഷെ ചെവി നമ്മുടെ സംസാരത്തില്‍ ആയിരുന്നു എന്ന് മാത്രം .
അന്നേരം ഒരു മാന്യന്‍ അപ്പുറത്തെ ബെര്‍ത്തില്‍ നിന്ന് ചാടി ഇറങ്ങി സുരേഷ് ഗോപി വരും പോലെ വന്നു പറഞ്ഞു - " മണി 9 ആയി ...കുറച്ചു ശബ്ദം കുറക്കണം"

വന്നല്ലോ രസം കൊല്ലി ......എല്ലാം നശിപ്പിച്ചു ....പണ്ടാര കാലന്‍ ....


പൊതുവേ ശാന്തനും സത്സ്വഭാവി എന്ന പേരും കൈ മുതല്‍ ആയ വേണു ഉടനെ വാച്ച് നോക്കി  ശാന്തനായി പറഞ്ഞു - "മണി 9 ആയില്ല 8. 50 ആയതു ഉള്ളു ........"

എന്തെ ശബ്ദം കുറക്കാന്‍  ബുദ്ധിമുട്ടുണ്ടോ ? - ഇഷ്ടന്‍ വിടാന്‍ ഭാവം ഇല്ല ....

( ഈ ചേട്ടന്‍ ഭാര്യയുമായി പിണങ്ങി ആണോ ട്രെയിനില്‍ വന്നു കേറിയേ, അതോ വയറ്റിന് എന്തേലും അസ്കിത ഉണ്ടോ ആവോ..ആകപ്പാടെ ഒരു പരവേശം ഉണ്ട് പുള്ളിക്കാരന്  )

"കുറച്ചു ബുദ്ധിമുട്ടാ ... ശബ്ദം കുറക്കാന്‍ സൗകര്യം ഇല്ല "  - അനൂപ്‌ ഉറപ്പിച്ചു പറഞ്ഞു... (( ലവന്‍ പുലിയാണ് കേട്ടാ  ....))
ഇത്രയും ഒച്ചപാട് അനൂപ്‌ ഉണ്ടാക്കിയപ്പോ സംഗതി എന്താ എന്ന് അറിയാന്‍ ടോണി കുട്ടന്‍ ആ കുഞ്ഞു മുഖം ഒന്ന് ഉയര്‍ത്തി നോക്കി .... ( കൊച്ചിന്‍ ഹനിഫ - "എന്താടാ പന്നി " എന്ന് ചോദിക്കും പോലെ )
ഇഷ്ടന്‍, ടോണി കുട്ടനെ (ബോഡി ) കണ്ടത്  ഇപ്പോള്‍ ആണ് എന്ന് തോനുന്നു...സുരേഷ് ഗോപി ,  പപ്പു ആയി രൂപാന്തരം പ്രാപിച്ചു തിരികെ പൊയ് ....

പിന്നല്ലാതെ ദേഷ്യം വരില്ലേ - അനൂപ്‌ അളിയന്‍ വിജയശ്രീലാളിതന്‍ ആയി നെഞ്ച് വിരിച്ചു നമ്മളോട്  പറഞ്ഞു - " ബാക്കി പറയെടായ്  "

വിഷയങ്ങള്‍ അങ്ങനെ അനര്‍ഗനിര്‍ഗളം പുറത്തു വന്നു കൊണ്ടേ ഇരുന്നു ...
എല്ലാപേരുടെയും കണ്ണുകളില്‍ ഉറക്കത്തിന്റെ ലക്ഷണം മിന്നി തുടങ്ങി... സീറ്റ്‌ അഡ്ജസ്റ്റ് ചെയ്തു കിടപ്പ് ഉറപ്പിച്ചു

പിറ്റേന്ന് പുലര്‍ച്ചെ  5.45 നു എഴുന്നേറ്റു ... ആര്‍ക്കോ വേണ്ടി പല്ല് തേപ്പും പ്രഭാത കൃത്യങ്ങളും നടത്തി .
അപ്പോളേക്കും ട്രെയിന്‍ കോഴികോട്  എത്തി ചേര്‍ന്നു ... സമയം 6.20.. അവിടെ നിന്നും ഒരു പ്രൈവറ്റ് ബസില്‍ കൊഴികോട് ബസ്‌ സ്റ്റാന്‍ഡില്‍ വന്നു ഇറങ്ങി ...ഇവിടെ നിന്നാണ് ഇനി വയനാട് ബസ്‌ പിടിക്കേണ്ടത്‌ ... സുമാര്‍ ഒരു 4 മണിക്കൂര്‍ എടുക്കും വയനാട് എത്തി ചേരാന്‍

എല്ലാരുടെയും വയര്‍ ആഹാരത്തിന് വേണ്ടി സമരം തുടങ്ങിയിരുന്നു....തൊട്ടു അടുത്തുള്ള ഒരു ഹോട്ടലില്‍ കേറി അപ്പവും കറിയും വയര്‍ നിറയും വരെ കുത്തി കേറ്റി  ...
നമ്മളും ഹാപ്പി ഹോട്ടല്‍ ഓണറും ഹാപ്പി... ബില്‍ കൊടുക്കാന്‍ നേരം കണ്ണ് നിറയെ ആ മുസ്ലിം സഹോദരന്‍ നമ്മളെ നോക്കി ...""നിങ്ങളെ പോലുള്ളവരെ ആണ് മക്കളെ ഞാന്‍ മഴ കാത്തു ഇരുന്ന വേഴാമ്പല്‍ പോലെ ഇത്രയും നാള്‍ കാത്തിരുന്നത്"" (സ്വഗതം )


                                                                              ഹോട്ടലിനു മുന്നില്‍


നേരെ ബസ്‌ സ്റ്റാന്റ് ലെക്ഷ്യമാക്കി നടന്നു ...അതാ കിടക്കുന്നു ഒരു "മാനന്തവാടി" ബസ്‌ ..കേറി ഇരുപ്പ് ഉറപ്പിച്ചു .... കണ്ടക്ടര്‍ വരുന്നത് കണ്ടു കണ്ണടച്ച് ഉറങ്ങിയത് പോലെ കിടന്നു ...പാവം അരുണ്‍ ഗംഗ അവന്‍ നമ്മളെ ചുമന്നു,,,അഥവാ നമ്മള്‍ അവനെ വഹിച്ചു ..............
ഉച്ചക്ക് ഏകദേശം ഒരു മണിയോടെ മാനന്തവാടി കാലു കുത്തി .

മുന്നേ പറഞ്ഞു ഉറപ്പിച്ചത് പോലെ ബിജോയ്‌ ബേബി അയച്ച സ്കോര്‍പിയോ വണ്ടി എത്തി...കൊള്ളാം നല്ല രസ്യന്‍ വണ്ടി... പുള്ളിക്കാരന്‍ (പ്രസാദ്‌) നമ്മളേം കൊണ്ട് പറന്നു..പ്രസാദ്‌ ബിജോയ്‌ യുടെ കൂട്ടുകാരന്‍  ആണ്.

വണ്ടിയില്‍ കേറിയാല്‍ അപ്പൊ കണ്ണ് ഷട്ടര്‍ ഇടും...അനുഗ്രഹം ആണോ അപകടം ആണോ എന്ന് അറിയില്ല...ഇന്ത്യ കോഫീ ഹൌസ് ന്റെ സമീപത്തു ഉള്ള ഒരു ഹോട്ടലില്‍ വണ്ടി എത്തിയപ്പോ മെല്ലെ ഞാന്‍ കണ്ണ് തുറന്നു ....3 മുറികള്‍ ബിജോയ്‌ ബുക്ക്‌ ചെയ്തിട്ടുണ്ട്. എല്ലാം അറേഞ്ച് ചെയ്തു തന്നിട്ട് പ്രസാദ്‌ ടാറ്റാ പറഞ്ഞു പൊയ്
                                                                            പ്രസാദിന്റെ സ്കോര്‍പിയോ
                                                                          മാനന്തവാടി കോഫീ ഹൌസ്

മുറികള്‍ എല്ലാം സൂപ്പര്‍  ...നല്ല ക്ഷീണം എല്ലാപേര്‍ക്കും ഉണ്ട് ...ഒന്ന് ഫ്രഷ്‌ ആയി കുറച്ചു നേരം കിടന്നു...
വയനാട് ചുറ്റി കാണാന്‍ അടുത്ത വണ്ടി വന്നു ... മഹീന്ദ്ര ക്സൈലോ ... കിടിലം വണ്ടി ..... നല്ല രീതിയില്‍ അറേഞ്ച് ചെയ്ത ഒരു ട്രിപ്പ്‌ ആയിരുന്നു ഇത് ..എല്ലാത്തിനും നന്ദി ബിജോയ്‌ ...


"കലാപരുപാടികള്‍ " തുടക്കം കുറിക്കുന്നതിന് ഉള്ള സാധന സാമഗ്രഹികള്‍ വാങ്ങാന്‍  അനൂപും ടോണി യും പുറത്തേക്കു ഇറങ്ങി..
വിശപ്പ്‌ വീണ്ടും നമ്മളെ തോണ്ടി വിളിച്ചു തുടങ്ങി... ഞാനും രാഹുലും അരുണ്‍ പ്രഭാതും കൂടി താഴെ ഇന്ത്യന്‍ കോഫീ ഹൌസിലേക്ക് നീങ്ങി ... 10 മട്ടണ്‍ കട്ട് ലെറ്റ്‌  ഓര്‍ഡര്‍ ചെയ്തു ...അമ്പലത്തില്‍ നിന്ന് ചന്ദനം തരുന്ന പോലെ ഒരു വാഴ ഇലയില്‍ 2 കട്ട് ലെറ്റ്‌  വീതം "കോഫി ഹൌസ് പൂജാരി " നമുക്ക് തന്നു...ദക്ഷിണയും കൊടുത്തു കിട്ടിയ "പ്രസാദവും " ആയി തിരികെ റൂമില്‍ എത്തി ...

അലസമായി എന്തോ " ഇന്‍റര്‍നെറ്റില്‍ " നോക്കി ഇരിക്കുന്ന ശ്രീജിത്തിനെയും അരുണ്‍ ഗംഗയും വിളിച്ചു കട്ട് ലെറ്റ്‌ കൊടുത്തു....

" ദെ തന്നു ദേ തീര്‍ന്നു ....." അതായിരുന്നു അവസ്ഥ ..

ബാക്കി ആയി കിട്ടിയ കട്ട് ലെറ്റും എടുത്ത് ഞാന്‍ ടോണി യുടെ മുറിയിലേക്ക് ഓടി..അവനു കൊടുത്തില്ലേല്‍ നമ്മുടെ അവസ്ഥ...ശോ ശോ ശോ ..........

പുറത്തേക്കു കറങ്ങാന്‍ ഇറങ്ങാം ... എല്ലാരും അഭിപ്രായ പെട്ടു ... "ശെരി ആവാം - പക്ഷെ പോകുന്നതിനു മുന്നേ ചോറ് ഉണ്ണണം" - അരുണ്‍ പ്രഭാതിന്റെ ഒരൊറ്റ ഡിമാന്റ് ...
ശരണം വീണ്ടും കോഫി ഹൌസ്...
അവിടെ ആണേല്‍ മുടിഞ്ഞ തിരക്ക്....ചോറ് ഇന്ന് കണ്ടു പിടിച്ച പോലെ എല്ലാരും അതും നോക്കി ഇരിപ്പുണ്ട് ....
ടോണിയും ഞാനും വേണുവും അരുണ്‍ ഗംഗയും കൂടി ഒരു മേശ ഒപ്പിച്ചു....ബാക്കി എല്ലാപേരും കുറച്ചു അപ്പുറത്ത് ഇരിപ്പായി ..4 ഊണും 2 ചിക്കന്‍ കറിയും 2 ഡബിള്‍ ഓംലെറ്റ് ഉം പറഞ്ഞു നമ്മള്‍ അപ്പുറത്തെ മേശയിലെ ചേച്ചിമാരെ നോക്കി ഇരുന്നു ....
നമ്മുടെ നോട്ടം കണ്ടിട്ട് ആണോ എന്തോ വെയിറ്റര്‍ ചേട്ടന്‍ പെട്ടെന്ന് ഫുഡ്‌ കൊണ്ട് തന്നു ... മടെ മടെ എന്ന് എല്ലാം അകത്താക്കി....                                                                

പുറത്തു ഇറങ്ങിയ ഉടനെ ലോട്ടറി വിറ്റു നിന്ന ഒരു വയസായ ചേച്ചിയുടെ മേല്‍ അരുണ്‍ ഗംഗയുടെ അനുകമ്പ അലിഞ്ഞു ഇറങ്ങി ... ലോട്ടറി യുടെ മഹത്വത്തെ പറ്റിയും അത് വിറ്റു ജീവിക്കുന്ന ആള്‍ക്കാരെ പറ്റിയും അവന്‍ ധീര ധീരം പ്രസംഗിച്ചു കൊണ്ടേ ഇരുന്നു ...
കമ്മീഷന്‍ കിട്ടിയിട്ട് ആണോ എന്ന് അറിയില്ല നമ്മള്‍ ഭൂരിഭാഗം പേരെയും  കൊണ്ട് അവന്‍ ലോട്ടറി എടുപ്പിച്ചു ....എന്നിട്ട് ഒരു വിജയ പുഞ്ചിരിയും ആയി മുന്നേ നടന്നു പൊയ് ...

ഇതിനിടെ ബിജോയ്‌ കോഫി ഹൌസില്‍ അവതരിച്ചു .... ഒരു ബാഗില്‍ "എന്തോ" ടോണി കുട്ടനെ ഏല്പിച്ചു അവന്‍ പെട്ടെന്ന് മടങ്ങി പോയി... ബാഗില്‍ ഉള്ളത് എന്ത് എന്ന്  അറിയാന്‍ ടോണി കുട്ടന്റെ ആ വിടര്‍ന്ന പുഞ്ചിരി മതി ....സംഭവം ഇന്ന് കുശാല്‍ :) :) :)

ഡ്രൈവര്‍ ചേട്ടനോട് ചോദിച്ചു - "അടുത്ത് ഉള്ള ടൂറിസ്റ്റ് പ്ലേസ്  ഏതാ ചേട്ടാ ? "

ഡ്രൈവര്‍ ചേട്ടന്റെ തീരുമാന പ്രകാരം നേരെ "തോല്പട്ടി വന്യജീവ സങ്കേതം" ലെക്ഷ്യമാക്കി ചേട്ടന്‍ സ്റീരിംഗ് തിരിച്ചു ...............
കുറച്ചു നേരത്തെ യാത്ര...നല്ല സ്ഥലം ...അടിപൊളി കാലാവസ്ഥ ...
തോല്പെട്ടിയില്‍ എത്തിയപ്പോ സമയം 2.45.  അവിടം ആകെ വിജനം ആയി ഇരിക്കുന്നു...ഹാവൂ വലിയ തിരക്കില്ല ..രക്ഷപെട്ടു ...ടിക്കറ്റ്‌ കൌണ്ടര്‍നു മുന്നേ കുറച്ചു തിരക്കുണ്ട്‌ ... ജീപ്പില്‍ വേണം കാടിനു അകത്തേക്ക് പോകാന്‍ ...
അവിടെ കുറെ ജീപ്പുകള്‍ നിരത്തി ഇട്ടിട്ടുണ്ട് .... അത് എല്ലാം ഫുള്‍ ആയി കഴിഞ്ഞാല്‍ പിന്നെ വൈകുന്നേരം 4.30 കഴിഞ്ഞേ അടുത്ത ട്രിപ്പ്‌ നടക്കുള്ളൂ
                                                              തോല്പട്ടിയിലെ  റേറ്റ് ബോര്‍ഡ്‌ 
                                                                         പ്രവേശന കവാടം
                                                              
ടിക്കറ്റ്‌ ചാര്‍ജ് കൂടാതെ ജീപ്പിനു 500 രൂപ അധികം നല്കേണം... മാക്സിമം 8 ആള്‍ക്കാര്‍ മാത്രമേ ഒരു ജീപ്പില്‍ പോകാന്‍ സമ്മതിക്കു ... നമ്മള്‍ 8 പേരെ ഉള്ളു എങ്കിലും ഫലത്തില്‍ 10 പേരുടെ ഉരുപ്പിടി ഉണ്ട്...( അതിനു പേര് ദോഷം ശ്രീജിത്തും അരുണ്‍ ഗംഗയും അരുണ്‍ പ്രഭാതും മാത്രമേ ഉള്ളു )

ഓരോ ജീപ്പിനും ഓരോ ഗൈഡ് കൂടി ഉണ്ട് ....പിന്നെ ഡ്രൈവര്‍ ..

ദൈവമേ....എങ്ങനെ പോകും.... കേറി ഇരുന്നപ്പോ തന്നെ ശ്വാസം മുട്ടി തുടങ്ങി .............

തോല്പട്ടി , തിരുനെല്ലി എന്നീ ഭാഗങ്ങളില്‍ പുലി നാട്ടില്‍ ഇറങ്ങി പശുവിനെയും , ആടിനെയും ആക്രമിച്ചു എന്നാ ഒരു വാര്‍ത്ത നമ്മള്‍ നാട്ടുകാര്‍ മുഖേന കേട്ടറിഞ്ഞതിനാല്‍  ഒരു പേടി മനസ്സില്‍ ഉണ്ടായിരുന്നു
വിശ്വാസം അതല്ലേ എല്ലാം... മുന്നോട്ട് വച്ച കാല്‍ മുന്നോട്ട് .... ( ദൈവമേ കാത്തോണേ )
വനത്തില്‍ കേറി കുറച്ചു കഴിഞ്ഞപ്പോ തന്നെ മയില്‍ , ഹനുമാന്‍ കുരങ്ങ് , മാന്‍, കാട്ടു ചിത്രശലഭം , എന്നീ മൃഗങ്ങളെ കാണാന്‍ സാധിച്ചു


                                                                      വനത്തിനുള്ളില്‍


                                                                         മാന്‍


ഉന്മേഷവും ആവേശവും പതുക്കെ പതുക്കെ അസ്തമിച്ചു തുടങ്ങിയോ എന്ന് ഒരു സംശയം ..
കാരണം കാലും നടുവും വേദനിച്ചു തുടങ്ങിയിരിക്കുന്നു....ജീപ്പിനു നല്ല കുലുക്കവും ...

ജീപ്പില്‍ ഇരുന്ന ഗൈഡ് പുലിയുടെ സ്വഭാവ ഗണങ്ങളെ  പറ്റിയും ജീവിത സാഹചര്യത്തെ പറ്റിയും, സര്‍ക്കാര്‍ ഇതിനു വേണ്ടി മുടക്കുന്ന കാശിനെ പറ്റിയും വാ തോരാതെ പറയുന്നുണ്ട് ....ഇതിനിടെ അരുണ്‍ ഗംഗയുടെ കുറച്ചു ഡയലോഗ് ഉണ്ട്... "ബ്ലോഗിന്റെ കന്യകത്വതിനു വേണ്ടി ഞാന്‍ അത് ഇതില്‍ വിവരിക്കുന്നില്ല ..."

യാത്ര കഴിഞ്ഞു തിരികെ വന്നു കൊണ്ട് ഇരുന്ന മറ്റൊരു ജീപ്പ് ഡ്രൈവര്‍ പറഞ്ഞു - " കാട്ടാന വഴിയില്‍ നില്‍പ്പുണ്ട്" "സൂക്ഷിച്ചു പോണേ "....
ചിരിക്കണോ കരയണോ എന്ന് അറിയാതെ ഒരു നിമിഷം സ്റ്റില്‍ ആയി ഇരുന്നു പോയി ....

കുറച്ചു ദൂരം ചെന്നപ്പോ ഒരു കാട്ടാന നില്‍പ്പുണ്ട് ...കൂടെ ഒരു കുട്ടി ആനയും .... എന്തൊക്കെയോ കൊറിച്ചു കൊണ്ട് നില്‍പ്പാണ്  പുള്ളിക്കാരന്‍ ... ( ദൈവമേ ആന ഫുഡ്‌ കഴിക്കുനത് അരുണ്‍ പ്രഭാത്‌ കാണല്ലേ...എന്നാല്‍ നമ്മള്‍ ഇപ്പൊ ഫുഡ്‌ വാങ്ങാന്‍ പോകേണ്ടി വരും - (പ്രാര്‍ത്ഥന) )

ഫോട്ടോ ചന്നം പിന്നം എടുത്തു ആ ആനയെ നാണം കെടുത്തി നമ്മള്‍ വീണ്ടും യാത്ര തുടര്‍ന്നു.. 23 കിലോമീറ്റര്‍ പിന്നിട്ടു വീണ്ടും തിരികെ നമ്മള്‍ പ്രവേശന കവാടത്തില്‍ എത്തി...
ഡ്രൈവര്‍ ചേട്ടന് 500 രൂപയും കൊടുത്തു തേന്‍ നെല്ലിക്കയും, മാങ്ങയും, പൈന്‍ അപ്പ്ലും വില്‍ക്കുന്ന കട ലക്ഷ്യമാക്കി നമ്മള്‍ മുന്നേറി....
എല്ലാ ഭരണിയിലും ഉപ്പു വെള്ളം മാത്രം ബാക്കി ആക്കി നമ്മള്‍ വിജയ പൂര്‍വ്വം വീണ്ടും ക്സൈലോയിലേക്ക് വലിഞ്ഞു കേറി...

നേരം ഇരുട്ടി തുടങ്ങി...അടുത്താണ് തിരുനെല്ലി ക്ഷേത്രം ...അവിടെ കൂടി പോകാം - ഡ്രൈവര്‍ ചേട്ടന്‍ ഉത്സാഹത്തില്‍ ആണ് ... ചേട്ടന്‍ ടാക്സി ബില്‍ തരുമ്പോ നമുക്ക് ഉത്സാഹ കുറവ് ഒന്നും കാണാതിരുന്നാല്‍ മതിയായിരുന്നു :( :(
അവിടെ നിന്ന് ഒരു 12 കിലോ മീറ്റര്‍ അകലെ ആയിരുന്നു തിരുനെല്ലി ക്ഷേത്രം... കുളിക്കുന്ന സ്വഭാവം നമ്മളില്‍ പലര്‍ക്കും ഇല്ലാത്തതിനാല്‍ ക്ഷേത്രത്തിനു അകത്തു കേറിയില്ല.. അതിനു ചുറ്റും ഉള്ള പാപനാശിനി , ഒരു ചെറിയ ഗുഹ ക്ഷേത്രം എന്നിങ്ങനെ കുറച്ചു കാഴ്ചകള്‍ അവിടെ കണ്ടു..
                                                     അനൂപ്‌ , അരുണ്‍ ഗംഗ, രാഹുല്‍


"വയ്യേ വയ്യേ ..." - ശ്രീജിത്ത്‌

തിരുനെല്ലി ക്ഷേത്രം

 പാപനാശിനി ക്ക് അടുത്തുള്ള ക്ഷേത്രം     


നേരം സന്ധ്യ ആയി തുടങ്ങി ...





വണ്ടി നേരെ ബിജോയ്‌ യുടെ വീട്ടിലേക്കു ...കുറച്ചു നേരം അവിടെ നിന്ന് കറങ്ങി അവനെ കണ്ടു ഒരു ആശംസകളും അറിയിച്ചു തിരികെ അവിടെ നിന്ന് ഇറങ്ങി

ഇനി നേരെ തിരികെ കോഫി ഹൌസിലേക്ക് ... നല്ല ക്ഷീണം ഉണ്ട്...എല്ലാരും മയക്കത്തിലാണ് യാത്രയില്‍ ഏറ്റവും നല്ലപോലെ ക്ഷീണിച്ചത്  ശ്രീജിത്ത്‌ ആയിരുന്നു ...മുപ്പര്‍ നന്നേ തളര്‍ന്നു ... അനങ്ങാന്‍ പോലും പറ്റാത്ത ക്ഷീണം... കോഫി ഹൌസില്‍ എത്തി ചേര്‍ന്നത്‌ ആരും അറിഞ്ഞില്ല ( ഡ്രൈവര്‍ ഒഴികെ )
ഡ്രൈവര്‍ ചേട്ടന് ടാക്സി ചാര്‍ജ് കൊടുത്തു നേരെ റൂമുകളില്‍ എല്ലാരും ചാഞ്ഞു ...
ശ്രീജിത്ത്‌ നേരെ റൂമില്‍ കേറുന്നതിനു മുന്നേ പറഞ്ഞു - എനിക്ക് ഒന്നും കഴിക്കാന്‍ വേണ്ട... ഞാന്‍ ഒന്നും "കഴിക്കുന്നും ഇല്ല" എന്നെ വിളിച്ചാല്‍ മുട്ട് കാല്‍ തല്ലി ഒടിക്കും ....

കുറച്ചു നേരത്തെ വിശ്രമം .....

രാത്രി കലാപരുപാടികളുടെ മേള കൊഴുപ്പ് കേട്ട് ഞാന്‍ എഴുന്നേറ്റു...താള മേളങ്ങള്‍ ടോണി, വേണു എന്നിവരുടെ മുറിയില്‍ നിന്നാണ് ...അവരുടെ മുറിയിലേക്ക്  നടന്നു പോകുന്ന നേരം ശ്രീജിത്തിന്റെ മുറിയിലേക്ക് ഒന്ന് നോക്കി ...ദൈവമേ .... മുറി പുറത്തു നിന്ന് പൂട്ടി ഇരിക്കുന്നു ....ശ്രീജിത്ത്‌ പ്രശ്നം ഉണ്ടാക്കിയോ ? പിടിച്ചു പൂട്ടി ഇട്ടിരിക്കുന്നത് ആണോ ?

ചെറു ചങ്കിടിയോടെ ടോണിയുടെ മുറിയില്‍ എത്തി - " ശ്രീജിത്ത്‌ പറഞ്ഞിട്ട് തന്നെയാ പൂട്ടിയെ .... ഇനി ആരേലും കൊട്ടിയാല്‍ വന്നു തുറക്കാന്‍ വയ്യ പോലും " - അപ്പൊ ശ്രീജിത്ത്‌ ഫ്ലാറ്റ്  ..........

സൊറ പറയുന നുണ പറയും തെറി വിളിയും ആയി സമയം കുറെ പൊയ്... ഇടയ്ക്കു ഇടയ്ക്കു അരുണ്‍ പ്രഭാത്‌ പറയുന്നുണ്ട്..."കഴിക്കാന്‍ പോണ്ടേ കഴിക്കാന്‍ പോണ്ടേ ? "
"എടാ രാത്രി 10.45 വരെ ഇന്ത്യന്‍ കോഫീ ഹൌസ് തുറന്നു ഇരിക്കും...നീ ഒന്ന് അടങ്ങു ...." ടോണി അവന്റെ  വാ അടച്ചു...
അവസാനം അരുണ്‍ പ്രഭാതിന്റെ ദയനീയ മുഖം കാണാന്‍ വയ്യാതെ 10.15 ആയപ്പോ കോഫി ഹൌസിലേക്ക് നടന്നു...
കോഫീ ഹൌസ് പരിസരം ആകെ വിജനം... ഹായ് സ്വസ്ഥമായി ഇരുന്നു കഴിക്കാം...ഒരായിരം റോസാ പൂക്കള്‍ അരുണിന്റെയും  നമ്മളുടെയും കണ്ണില്‍ വിരിഞ്ഞു ....
കേറി ചെന്നപ്പോ -തലപ്പാവ് ഒക്കെ ഊരി മാറ്റി ,  മേശയുടെ മേല്‍ കസേര എല്ലാം കേറ്റി  വച്ച് തറ എല്ലാം  തൂത്ത് തുടച്ചു നില്‍ക്കുന്ന  വെയിറ്റര്‍ ചേട്ടന്‍ ...
അതിനു അകമ്പടിയായി ധാര്‍ഷ്ട്യത്തോടെ ഉള്ള പുള്ളിക്കാരന്റെ ഒരു നോട്ടവും ........." പോയിനെടാ  ഇവിടെ നിന്ന് " എന്നാ ഭാവത്തില്‍

തടിയും വണ്ണവും ഒന്നും വില പോകാത്ത ഒരു നിമിഷം ..അരുണ്‍ പ്രഭാതിന്റെ നോട്ടത്തില്‍ ടോണി ഉരുകി ഇറങ്ങി എന്ന് വേണം പറയാന്‍ ...
" അണ്ണാ ..ഇനി ഫുഡ്‌ എവിടെ കിട്ടും " - ടോണിയുടെ ദയനീയ ചോദ്യം ...
"അപ്പുറത്ത് കുറെ തട്ട് കട ഉണ്ട് പൊയ് നോക്ക് "...
കേട്ട പാതി കേള്‍ക്കാത്ത പാതി ടോണിയും ഞങ്ങളും വച്ച് പിടിച്ചു... ....കുറച്ചു ദൂരം കഴിഞ്ഞപ്പോ 2-3 തട്ട് കടകള്‍ കണ്ടു.. പത്തിരി യും സാമ്പാറും .. അത് മാത്രം....
പക്ഷെ തൃശൂര്‍ പൂരത്തിന് ഉള്ള ആള്‍ക്കാര്‍ ഉണ്ട്...
അരുണ്‍ ഒരു പലതും എടുത്ത് പത്തിരി അടിക്കുന്ന ചേട്ടനെ ചുറ്റി പറ്റി നിന്ന് ... " ചേട്ടാ അടുത്ത എനിക്ക് .. അടുത്ത എനിക്ക്..." അവന്റെ ദയനീയ അവസ്ഥ കണ്ടിട്ട് ആണോ എന്ന് അറിയില്ല.
അവനു പത്തിരിയും സാമ്പാറും താറ മുട്ട ഒമ്ലെറ്റ് ഉം റെഡി...കൊച്ചു കുട്ടിക്ക് ഊത്ത് കിട്ടിയത് പോലെ അവന്‍ അതും കൊണ്ട് തുള്ളി ചാടി പൊയ്...

ഞാന്‍  ചെറുതായി പത്തിരി ഒന്ന് രുചിച്ചു നോക്കി.. വലിയ രുചി  ഇല്ല ...

ഓരോ പ്ലേറ്റില്‍ നിന്നും കൊത്തിയും കൊറിച്ചും കുറെ നേരം അവിടെ നിന്നു . കുറച്ചു നേരം കഴിഞ്ഞു അപ്പുറത്തെ ബേക്കറി യില്‍ കേറി എല്ലാരും ഓരോ പീസ് ഹലുവയും വാങ്ങി തിന്നു തിരികെ റൂമില്‍ എത്തി ... വീണ്ടും ടോണിയുടെയും വേണു വിന്റെയും മുറിയില്‍ ഇരുന്നു " സാമൂഹ്യ പ്രശ്നങ്ങള്‍ " ചര്‍ച്ച ചെയ്തു തുടങ്ങി .... സാമൂഹ്യ പ്രശ്നങ്ങളില്‍ വളരെ അധികം താല്പര്യം ഉള്ളത് കൊണ്ടാണോ എന്ന് അറിയില്ല, ശ്രീജിത്തും കുറച്ചു കഴിഞ്ഞു മുറിയില്‍ എത്തി ....

കുറെ നേരം സൊറ പറഞ്ഞു ഇരുന്നു തിരികെ  എല്ലാരും " വാവോ ചാചാന്‍ " മുറികളില്‍ തിരികെ എത്തി .........

അടുത്ത ദിവസം പ്രഭാതം

അതി രാവിടെ  എണീറ്റ്‌ കുളികഴിഞ്ഞു... എന്നൊക്കെ പറയണം എന്നുണ്ട്..പക്ഷെ അല്ല...
നേരം നല്ല വെളുത്തു എഴുനെട്ടപ്പോള്‍ ....

വയനാട് വരെ വന്നതല്ലേ ..എന്തേലും വാങ്ങി കൊണ്ട് ചെന്നില്ലെങ്ങില്‍ പിന്നെ ചെവി തല കേള്‍ക്കാന്‍ സമ്മതിക്കില്ല വീട്ടുകാര്‍ .
വേണുവും ടോണിയും ഒഴികെ ബാക്കി ഉള്ളവര്‍ എല്ലാം പര്‍ചേസിംഗ്  നു ഇറങ്ങി... വേണുവും ടോണിയും ഇന്നലത്തെ ആഘോഷത്തിന്റെ കലാശ കൊട്ട് വിട്ടു മാറിയിട്ടില്ല ...

എത്ര ദൂരം നടന്നു എന്ന് ഒരു പിടിത്തവും ഇല്ല ....... ജാഥ പോകും പോലെ ഒന്നിന് പിന്നാലെ മറ്റൊരാള്‍ എന്നാ രീതിയില്‍ മുന്നേറി... ഫോറെസ്റ്റ് കാരുടെ ഒരു സേല്‍സ്  ഔട്ട്‌ ലെറ്റ്‌  ഇവിടെ എവിടെയോ ആണ് എന്ന് ആരോ പറഞ്ഞു അറിഞ്ഞു...
 ഇടവഴി കണ്ടു പിടിക്കാന്‍ മിടുക്കനായ നമ്മുടെ അരുണ്‍ ഗംഗ നമ്മളെ ലക്ഷ്യ സ്ഥാനത് എത്തിച്ചു .... പക്ഷെ നിരാശ ആയിരുന്നു ഫലം .... " തിരുനെല്ലി യില്‍ ഹര്‍ത്താല്‍ ആയതു കാരണം ഔട്ട്‌ ലെറ്റ്‌ ജീവനക്കാരന്‍ എത്തി ചെര്‍ന്നില്ലത്രേ "

                                                            അരുണ്‍ പ്രഭാതും  വേണുവും 

ഭാഗ്യത്തിന് അതിനു അടുത്തെ തന്നെ തേയിലയും കാപ്പി പൊടിയും വില്‍ക്കുന്ന ഒരു കട കണ്ടു... അവിടെ നിന്ന് കുറച്ചു സാധനങ്ങള്‍ മേടിച്ചു... നടന്നു നല്ല പോലെ ക്ഷീണിച്ചു..

"ഇപ്പോള്‍ ഉള്ള ചെറുപ്പക്കാര്‍ക്ക് അന്യം ആയ കാര്യം ആണല്ലോ നടത്തം, നിനക്ക് ഇത് തന്നെ വേണം...മേല് അനങ്ങി ഒരു പണി ചെയ്യരുത്... കുനിഞ്ഞു ഒരു കുപ്പ പോലും പെറുക്കരുത് .. ആ നമ്മട്ടി എടുത്തു ഈ തെങ്ങിന്റെ മൂട് ഒന്ന് കിലച്ചാല്‍ എല്ലാ അസുഖവും മാറും" - അച്ഛന്റെ വാക്കുകള്‍ (ഓര്‍മ )

ഒരു വിധം എത്തിയും വലിഞ്ഞും തിരികെ റൂമില്‍ എത്തി...

ഇനി സമയം ഇല്ല...എത്രയും പെട്ടെന്ന് ബിജോയ്‌ യുടെ കല്യാണം നടക്കുന്ന പള്ളിയില്‍ എത്തണം . 2 ഓട്ടോ യില്‍ നമ്മള്‍ പള്ളിയില്‍ എത്തി .... പള്ളിക്ക് അകത്തു കുര്‍ബാന നടക്കുന്നുണ്ട്..

                                                      
നമ്മള്‍ അവിടെ ഇരുന്ന കസേരയില്‍ ഇരുപ്പായി .... അവിടെ പ്രാര്‍ത്ഥന നടക്കുനുണ്ട് ... ഒന്നും മനസിലാകാതെ അങ്ങോട്ടും ഇങ്ങോട്ടും നോക്കി സമയം കളഞ്ഞു

അതിനിടെ പള്ളീലച്ചന്‍ ഭക്ഷണം കഴിക്കേണ്ട സ്ഥലത്തെ പറ്റിയും കൈ കഴുകേണ്ട സ്ഥലത്തെ പറ്റിയും എന്തോ പറഞ്ഞു  ....കേട്ട പാതി കേള്‍ക്കാത്ത പാതി നമ്മള്‍ അവിടെ ഹാജര്‍ ....


                                             എന്തിനോ വേണ്ടി തിളയ്ക്കുന്ന ബീഫ് - വേണു  


കുറെ നേരം അവിടെയും ഇരുന്നു ... മുന്നില്‍ മേശയില്‍ നിറയെ വിഭവങ്ങള്‍... മീന്‍, ബീഫ്, ചിക്കന്‍, മട്ടണ്‍, എന്ന് വേണ്ട ഒരു നൂറു കൂട്ടം സാധനങ്ങള്‍ . വിശന്നു കിടന്നു ഉറങ്ങിയവനെ വിളിച്ചു ഉണര്‍ത്തി ഭക്ഷണത്തില്‍ തൊട്ടു പോകരുത് എന്ന് പറഞ്ഞ പോലുള്ള അവസ്ഥ ആണ് ഇത്.... കല്യാണ ചെറുക്കാനും പെണ്ണും കഴിച്ചിട്ടേ നമ്മള്‍ കഴിക്കാവൂ പോലും ...അവര്‍ വേണമെങ്ങില്‍ കഴിക്കട്ടെ ...നമ്മള്‍ ഇതിനു അത് നോക്കണം...ശെടാ ....(( സാമൂഹികം ആയ ഒരു മാറ്റം ഇതിനു അനിവാര്യം ആണ് )

എല്ലാരും കഴിച്ചു തുടങ്ങിയത് കണ്ടപ്പോ നമ്മളും പതുക്കെ കാര്യത്തിലേക്ക് കടന്നു....

വയറില്‍ നിന്ന് കണിശമായി "മതി" എന്നാ ഒരു ഉത്തരവ് ഉണ്ടാകുന്ന വരെ പോളിംഗ് തുടരുന്നു കൊണ്ടേ ഇരുന്നു.....

കഴിച്ചു കഴിഞ്ഞപ്പോ പിന്നെ ക്ഷീണമായി... വിശ്രമിക്കാനും സമയം ഇല്ല..ഇപ്പോളെ ഇറങ്ങി എങ്ങിലെ 6 മണിക്ക് എങ്കിലും കോഴി കോട്‌  എത്തു .... 6.40 നു ട്രെയിന്‍ വിടും...എന്നാല്‍ ഗോവിന്ദ

അപ്പോളാണ് ദൈവ ദൂതന്‍ പ്രസാദിന്റെ രണ്ടാം വരവ്

നമ്മുടെ കഴിപ്പ്‌ കണ്ടു , ഇനി നമ്മളെ അവിടെ നിര്‍ത്തണ്ട എന്ന് പ്രസാദ്‌ഇനു തോന്നിയിട്ടാണോ  അതോ നമ്മുടെ അവസ്ഥ കണ്ടു സങ്കടം വന്നിട്ടാണോ എന്നറിയില്ല , നമ്മളെ കാറില്‍ മാനന്തവാടി ബസ്‌ സ്റ്റാന്‍ഡില്‍ വിടാം എന്ന് പ്രസാദ്‌ പറഞ്ഞു .

ബിജോയ്‌ യോടും ഭാര്യയോടും യാത്ര പറഞ്ഞു ഞങ്ങള്‍ തിരികെ ഇനിടന്‍ കോഫി ഹൌസില്‍ എത്തി റൂം വെകെറ്റ് ചെയ്തു ഭാണ്ട്ട കെട്ടുകളുമായി പ്രസാദിന്റെ വണ്ടിയില്‍ കേറി പറ്റി ....
മാനന്തവാടി ബസ്‌ സ്റ്റാന്റ് എത്തിയിരിക്കുന്നു ... പ്രസാദ്‌ .... നന്ദി ........
കോഴികോട് പോകാന്‍ ഒരുങ്ങി നില്‍ക്കുന്ന ഒരു ബസിനെ ഓട്ടിച്ചു പിടിച്ചു അതില്‍ കേറി ഇരിപ്പായി

" വയനാട് ചുരം , അടിവാരം ഒക്കെ നല്ല ഭംഗിയായിരുന്നു "... എന്ന് ടോണി പറഞ്ഞു

എന്ത് ചുരം , എന്ത് അടിവാരം.... ഉറക്കത്തിനു മുന്നേ അതിനു എന്ത് പ്രസക്തി .....ഭേഷേ ഉറങ്ങി :)

"ഡേയ് ഇറങ്ങി വാടൈ" എന്നാ രാഹുലിന്റെ വിളി കേട്ടാണ് ഞാന്‍ ഉണര്‍ന്നത് ...
കൊഴികോട് എത്തിയിരിക്കുന്നു .........( മണി 6.10 )

എല്ലാര്ക്കും വിശപ്പ്‌ വീണ്ടും തുടങ്ങി... എല്ലാര്ക്കും ഒരു എതിര് അഭിപ്രായവും ഇല്ലാത്ത ഒരേ ഒരു കാര്യം - ഭക്ഷണം ......
അരുണ്‍ ഗംഗയും ശ്രീജിത്തും ഒഴികെ എല്ലാപേരും കഴിച്ചു - പറോട്ടയും ബീഫും .... ഇറങ്ങാന്‍ നേരം ഒരു 6 പൊറോട്ടയും 2 ബീഫും പാര്‍സല്‍...ഇരിക്കട്ടെ ആവശ്യം വന്നാലോ ...

ഹോട്ടലില്‍ നിന്ന് ഓടി ഇറങ്ങി 2-3 ഓട്ടോ പിടിച്ചു നമ്മള്‍ സ്റ്റേഷനില്‍ എത്തി ചേര്‍ന്നു ...ഭാഗ്യം സമയം 6.25 ആയതേ ഉള്ളു... കുറച്ചു ഹലുവ വാങ്ങണം...
അവിടെ കണ്ട ഒരു കടയില്‍ കേറി നോക്കി..ചുവപ്പ്, പച്ച, കറുപ്പ്, മഞ്ഞ ...അങ്ങനെ ബഹു വര്‍ണ്ണ നിറങ്ങള്‍ .... എല്ലാതീനും ഓരോന്ന് പോന്നോട്ടെ....

                                                 ഹലുവയും ബീഫ് കറിയും - അരുണ്‍ ഗംഗ

അങ്ങനെ ഹലുവയും മേടിച്ചു നിന്നപ്പോള്‍ നമ്മുടെ തിരുവനന്തപുരം എക്സ്പ്രസ്സ്‌ ചീറി പാഞ്ഞു എത്തി ......

കുറച്ചു നേരത്തെ സംഭാഷണങ്ങള്‍ക്കും "പരദൂഷണങ്ങള്‍ക്കും" ശേഷം  എല്ലാരും  അവരവര്‍ക്ക് അനുവദിച്ചിട്ടുള്ള മാളത്തിലേക്ക് ചുരുണ്ട് കൂടി ...

നാളെ രാവിലെ 4 മണിക്ക് തിരുവനന്തപുരത്ത് എത്തും ...കഴിവതും വേഗം വീട്ടില്‍ എത്തി ഫ്രഷ്‌ ആയി ഓഫീസില്‍ എത്തണം ... " മീറ്റിംഗ് ഉള്ളതാ ...മീറ്റിംഗ് "





                                                                       (ശുഭം)








3 comments:

  1. "സാമൂഹ്യ പ്രശ്നങ്ങള്‍ ചര്‍ച്ച ചെയ്തു തുടങ്ങി...."
    അന്ന് ചര്‍ച്ച ചെയ്ത സാമൂഹ്യ പ്രശ്നങ്ങളുടെ ഹാങ്ങോവര്‍ മാറിയോ എന്തോ ???

    ReplyDelete
    Replies
    1. എന്തോക്കെയായിരുന്നു.. മലപ്പുറം കത്തി, അമ്പും വില്ലും, നാടന് ബോംബ്, മാങ്ങാത്തൊലി,മിസൈല്‍......????

      Delete
  2. കുറച്ചു എരിവും പുളിയും ഉണ്ടെങ്ങിലും കൊള്ളാം .... നന്നായിട്ടുണ്ട്

    ReplyDelete